+

വിഴിഞ്ഞം തുറമുഖം പ്രധാന ഹബ്ബായി മാറുന്നു

രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാന ഹബ്ബായി മാറുന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി എട്ട് മാസം പിന്നിടുമ്പോൾ 450 കോടി രൂപയുടെ വരുമാനമാണ് തുറമുഖം നേടിയത്.

ഈ കാലയളവിൽ 448 കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 9.77 ലക്ഷം കണ്ടെയ്‌നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്. 400 മീറ്റർ വരെ നീളമുള്ള കൂറ്റൻ മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു തുറമുഖം എന്ന നിലയിൽ, വിഴിഞ്ഞം രാജ്യത്തിന്റെ ചരക്ക് നീക്കത്തിന്റെ സിരാകേന്ദ്രമായി മാറുകയാണ്.


നിലവിൽ, ഇന്ത്യയിലെ ചരക്കുനീക്കത്തിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് വഴി രാജ്യത്തിന് പ്രതിവർഷം 22 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഈ നഷ്ടം ഒഴിവാക്കാനാകും.


2034 മുതൽ സംസ്ഥാന സർക്കാരിന് തുറമുഖത്തിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങും. ആദ്യ വർഷം ഒരു ശതമാനമായിരിക്കും വരുമാന വിഹിതം, ഇത് ഓരോ വർഷവും ഒരു ശതമാനം വീതം വർധിക്കും. നിലവിൽ ജിഎസ്ടി ഇനത്തിൽ 75 കോടി രൂപ സംസ്ഥാനത്തിന് വരുമാനമായി ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമുദ്ര വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് വിഴിഞ്ഞം തുറമുഖം വഴിയൊരുക്കുന്നത്.

More News :
facebook twitter