കൊല്ലം: കടയ്ക്കലില്‍ സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുണിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് പാർട്ടി പ്രവർത്തകർ ഏറ്റെടുത്തത്