+

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിർത്തിവെച്ചു


ചത്തീസ്ഗഡില്‍ മതപരിവര്‍ത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്് ചെയ്തതില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടു. 


മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നത്. ലോക്‌സഭയിലും രാജ്യസഭയിലും സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ എംപിമാര്‍ വിഷയം ഉന്നയിച്ചു. അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരുസഭകളും തള്ളിയതോടെ 

സഭ പ്രഷുബ്ദമായി. തുടര്‍ന്ന് ഇരു സഭകളും നിര്‍ത്തിവച്ചു.


പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, കെ. സുധാകരന്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാരാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  നോട്ടീസ് നല്‍കിയത്. സഭ ചേരുന്നതിന് മുന്നോടിയായി പാര്‍ലമെന്റ് കവാടത്തിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. 

facebook twitter