ന്യൂയോര്‍ക്കില്‍ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ പാര്‍ക്ക് അവന്യൂവിലെ കെട്ടിടത്തില്‍ ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ ഒരു പൊലീസുകാരനും മരിച്ചു. ഷെയ്ന്‍ ഡെവോണ്‍ ടമൂറയാണ് വെടിയുതിര്‍ത്തത്.ആക്രമണത്തിന് പിന്നാലെ അക്രമി സ്വയം വെടിവെച്ചു മരിച്ചതായാണ് വിവരം.ഇയാൾ കെട്ടിടത്തിനുള്ളിലേക്ക് തോക്കുമായി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.