ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് ഷംനാസിനെതിരെ കേസ്. പാലാരിവട്ടം പൊലീസ് ഷംനാസിനെതിരെ FIR രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയിലാണ് നടപടി. ചിത്രവുമായി ബന്ധപ്പെട്ട് 2023 ല്‍ നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, ഷംനാസ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. കരാറില്‍ സിനിമയുടെ എല്ലാതരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് പരാതി. കാര്യം നേടുന്നതിന് വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയെന്നും പരാതിയുണ്ട്. വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഷംനാസിനെതിരെ പൊലീസ് ചുമത്തി. ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും.ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.