തൃശൂര്‍: മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയിൽ. കൊച്ചി കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടില്‍ വിമല്‍(40),ഭാര്യ രേഷ്മ(35) എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് അറസ്റ്റിലായത്.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയില്‍ നിന്ന് മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ വിസ ശരിയാക്കി നല്‍കുകയോ വാങ്ങിയ പണവും തിരികെ നല്‍കിയില്ലെന്നാണ് പരാതി.