ന്യൂഡൽഹി:പാക്കിസ്ഥാന്റെ ആണവ ഭീഷണിക്ക് മുന്നില്‍ തലകുനിക്കുകയില്ലെന്ന് ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ ശക്തി ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലോകം കണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. . ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടി. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്ക് വ്യോമസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. എപ്പോൾ, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാൻ പൂർണ സ്വാതന്ത്യം നൽകി. 22 മിനിട്ടിൽ പഹൽഗാം ആക്രമണത്തിന് മറുപടി നൽകി. പാക്കിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തിലെ ഒരു രാജ്യവും ഇന്ത്യയെ തടഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദം പ്രധാനമന്ത്രി തള്ളി.ട്രംപിന്റെ ഇടപെടല്‍ ഇല്ല. ആക്രമണം നിര്‍ത്താന്‍ ഒരു ലോക നേതാവും പറഞ്ഞില്ല. മെയ് 9നു പാകിസ്ഥാന് ആക്രമിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് അറിയിച്ചു.പാകിസ്ഥാന് കനത്ത തിരിച്ചടി നേരിടുമെന്ന് മറുപടിയും നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കനത്ത തിരിച്ചടി കിട്ടിയപ്പോള്‍ പാകിസ്ഥാന് ഭയന്നു. വെടിനിര്‍ത്തലിന് പാകിസ്ഥാന് ഇരന്നു.193 രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് പാകിസ്താനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ചില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഇവിടെ ധാരാളം കാര്യങ്ങള്‍ പറഞ്ഞു. ആഗോള പിന്തുണയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു... നമുക്ക് ആഗോള പിന്തുണ ലഭിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, എന്റെ രാജ്യത്തെ ധീരരായ ജവാന്മാരുടെ വീര്യത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചില്ല' മോദി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മുൻപും പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാന്റെ ഉള്ളിൽ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാൻപോലും കഴിയാത്ത സ്ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു.സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. ഇന്ത്യൻ നിർമിത ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്റെ കശ്മീർ കയ്യേറ്റം കോൺഗ്രസ് ഭരണകാലത്ത്. നെഹ്റുവെന്ന് പറയുമ്പോൾ കോൺഗ്രസ് വിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.കോൺഗ്രസ് കാർഗിൽ വിജയദിനം ആഘോഷിച്ചില്ല. കോൺഗ്രസിനെ നോക്കി രാജ്യം പരിഹസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ സൈന്യത്തെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന് രാഹുൽ ആരോപിച്ചു. ആക്രമിക്കുന്ന കാര്യം പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചു. ഒരിക്കൽ ആക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പാക്കിസ്ഥാനോട് പറഞ്ഞു. കാരണം, ഈ നടപടിയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയായിരുന്നു.