ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറിലെ ജയത്തോടെ ഫൈനല്‍ ഉറപ്പിച്ച് പഞ്ചാബ് കിംഗ്സ്. മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതാദ്യമായാണ് പഞ്ചാബ് ഫൈനലിലെത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 പന്തില്‍ 87 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന് ജയമുറപ്പിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 എന്ന വിജയലക്ഷ്യം പഞ്ചാബിന്റെ ബാറ്റര്നിര 19 ഓവറില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍ 38 റണ്‍സ് നേടി ജോസ് ഇംഗ്ലിസ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശ്രേയസ് അയ്യര്‍- നെഹാല്‍ വധേര കൂട്ടുകെട്ടാണ് മത്സരം ആവേശകരമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ പഞ്ചാബ് കിംഗ്സിന്റെ എതിരാളി ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സാണ്. പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ആരുയര്‍ത്തുമെന്ന് നാളെയറിയാം.