ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

12:25 PM Apr 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. എട്ടു മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള  പഞ്ചാബ് കിംഗ്‌സ് അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള ആറില്‍ അഞ്ചിലും വിജയിച്ചാലെ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രവേശനം സാധ്യമാകു. അവസാനം കളിച്ച രണ്ടു മത്സരങ്ങളും കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.