+

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി: കോൺഗ്രസിൽ എ ഗ്രൂപ്പ് പ്രതിഷേധം

രാഹുല്‍ മാങ്കൂട്ടത്തിലിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തതിൽ പാർട്ടിയിലെ എ ഗ്രൂപ്പ് അതൃപതി അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങൾ ശരിവയ്ക്കുന്നതിന് തുല്യമായിപ്പോയി നടപടിയെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ വിമർശിച്ചിരിക്കുന്നത്. മാങ്കൂട്ടത്തിലിനോട് വിശദീകരണം പോലും ചോദിക്കാതിരുന്നത് അനീതിയായിപ്പോയിയെന്നും വിമര്‍ശനമുണ്ട്. എന്നാൽ നടപടിയിലൂടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ അനുഭാവികള്‍ മറുവാദമുയർത്തുന്നത്.


More News :
facebook twitter