വേടന്‍റെ പ്രോഗ്രാമിനിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു; LED ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം

07:41 PM May 08, 2025 | വെബ് ടീം

തിരുവനന്തപുരം: കിളിമാനൂരിൽ റാപ്പർ വേടന്‍റെ പരിപാടി തുടങ്ങാനിരിക്കെ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ഷോക്കേറ്റതിനു പിന്നാലെ തന്നെ ഇയാളെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചിറയിൻ കീഴ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 8.30നാണ് വേടന്റെ പരിപാടി