+

എൻ. എച്ച് അന്‍വറിന്റെ ഓര്‍മയ്ക്ക് ഇന്ന് ഒമ്പതാണ്ട്

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസന്‍ അന്‍വറിന്റെ ഓര്‍മയ്ക്ക് ഇന്ന് ഒമ്പതാണ്ട്. എന്‍ എച്ച് അന്‍വര്‍ ഓര്‍മദിനമായ ഇന്ന്  കേബിള്‍ ദിനമായി ആചരിക്കുകയാണ്. 

കേബിള്‍ ടിവി സാങ്കേതിക മാറ്റത്തിനൊടൊപ്പം കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു എന്‍.എച്ച് അന്‍വര്‍. കേബിള്‍ ടിവി വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതില്‍ അന്‍വറിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 

കുത്തകകളുടെയും വൈദ്യതി വകുപ്പിന്റെയും ഭീഷണികള്‍ക്കിടയില്‍ പതറിപ്പോയ കേബിള്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ മുന്നില്‍ നിന്ന് പടനയിച്ച പോരാളിയായിരുന്നു നാസര്‍ ഹസ്സന്‍ അന്‍വര്‍. അന്‍വറിന്റെ ഓര്‍മദിനം മെയ് ഏഴിന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തും മറ്റ് കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളിലും കേരളവിഷന്‍ ന്യൂസിലും ആചരിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനമായ കൊച്ചി സിഒഎ ഭവനില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പതാക ഉയര്‍ത്തി

കേരളവിഷന്റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് എന്‍എച്ച് അന്‍വറെന്ന്  സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു. 

സിഒഎ സംസ്ഥാന സെക്രട്ടറി  പിബി സുരേഷ്, കെസിസിഎല്‍ എംഡി പിഎ സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, സിഒഎ ഭാരവാഹികളായ അബൂബക്കര്‍ സിദ്ദിഖ്, കേരളവിഷന്‍ ന്യൂസ് എംഡി പ്രജീഷ് ആച്ചാണ്ടി രാജ്‌മോഹന്‍ മാമ്പ്ര, എന്നിവര്‍ പങ്കെടുത്തു. കേരളവിഷന്‍ ന്യൂസിലും കേബിള്‍ ടിവി ദിനം ആചരിച്ചു. കേരളവിഷന്‍ ഡയറക്ടര്‍ രജനീഷ് പിഎസ് പതാക ഉയര്‍ത്തി. ഡയറക്ടേഴ്‌സായ അബ്ദുള്‍ ഷുക്കൂര്‍ കോളിക്കര, സുധീഷ് പട്ടണം എന്നിവര്‍ പങ്കെടുത്തു.





facebook twitter