+

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് പുറത്ത്

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുകപടർന്ന സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പുറത്ത്. U P S യൂണിറ്റിൽ തീ പിടിക്കാൻ  കാരണം ബാറ്ററിയിലെ ഇന്റേണൽ ഷോർട്ടേജ് എന്ന കണ്ടെത്തി.


 സിപിയു യൂണിറ്റിൽ തീ പിടിക്കാൻ ഉണ്ടായ കാരണം ബാറ്ററിയിലെ ഇന്റേണൽ ഷോട്ടേജ് മൂലമാണ് എന്നാണ് കണ്ടെത്തൽ. ഷോട്ടേ ജിന് കാരണം ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്തെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നുമാണ് റിപ്പോർട്ട് പറയുന്നത്.  ഇതിന് പിന്നാലെ മറ്റു ബാറ്ററികളിലേക്കും തീ പടർന്നു പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ ഉണ്ടായിരുന്ന 34 ബാറ്ററികളാണ് കത്തി നശിച്ചത്. 


ബാറ്ററി സൂക്ഷിച്ച റൂമിൽ തീപ്പ ടർന്നിരുന്നെങ്കിലും മറ്റൊടത്തേക്ക് വ്യാപിച്ചില്ല.  ഇതുമൂലമാണ് കെട്ടിടത്തിൽ പുക നിറഞ്ഞതെന്നുമാണ് കണ്ടെത്തൽ. ലെഡ് ആസിഡ് ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. നിലവിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറും, ജില്ലാ ഫോറൻസിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. 


സംഭവവുമായി ബന്ധപ്പെട്ട ദിവസം  മൂന്നുപേരുടെ മരണം പുകശ്വാസിച്ചാണ്  എന്നുള്ള ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.  നിലവിൽ  മെഡിക്കൽ കോളേജിൽ  സജ്ജീകരിച്ച ബദൽ ക്യാഷ്വാലിറ്റി   പ്രവർത്തനം പഴയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


ക്രിട്ടിക്കൽ അവസ്ഥയുള്ള ആളുകളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജിലെ രോഗികൾക്ക് തിരിക എത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.


facebook twitter