+

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന്.  തേക്കിൻകാട് മൈതാനിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര്‍ക്ക് സ്വരാജ് റൗണ്ടില്‍ നിന്ന് സാമ്പിള്‍ കാണാന്‍ അവസരമൊരുക്കും. ഇത്തവണ തിരുവമ്പാടി ദേവസ്വമാണ് സാമ്പിളിന് തിരികൊളുത്തുക. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിനായി ബിനോയ് ജേക്കബുമാണ് വെടിക്കെട്ടൊരുക്കുന്നത്. വെടിക്കെട്ടിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇരു വിഭാഗങ്ങളുടെയും ചമയ പ്രദര്‍ശനം  ആരംഭിച്ചു. പാറമേക്കാവ് അഗ്രശാലയിലും, തിരുവമ്പാടി കൗസ്തുഭം ഓഡിറ്റോറിയത്തിലുമാണ് ചമയങ്ങള്‍ പ്രദര്‍ശിപ്പിക്കുക. നെറ്റിപ്പട്ടങ്ങള്‍, ആലവട്ടം, വെഞ്ചാമരം, വര്‍ണകുട തുടങ്ങീ ചമയങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. ഇന്നും നാളെയും പ്രദര്‍ശനം തുടരും.

facebook twitter