റാപ്പർ വേടനൊടൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിലെ പരിപാടിയോട് കൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണരല്ല, വേടൻ തിരുത്താൻ തയ്യാറായത് മാതൃകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. നമുക്ക് ആ ചെറുപ്പക്കാരന്റെ പാട്ടുകള്‍ക്ക് കയ്യടിക്കാമെന്നും, അവൻ്റെ വരികളിലെ സാമൂഹ്യ വിപ്ലവം ആസ്വദിക്കാമെന്നും റോഷി അഗസ്റ്റിൻ ഫേസ്ബുക്കിലും കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ നടക്കുന്ന 'എന്റെ കേരളം' പരിപാടിയോട് അനുബന്ധിച്ച് വേടന്‍ അവതരിപ്പിക്കുന്ന റാപ്പ് സംഗീതം ഇന്ന് നടക്കുകയാണ്. തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരും പൊതുജനങ്ങളും വേടനൊപ്പമാണ്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും. ആരും പൂര്‍ണരല്ല. വേടന്‍ തിരുത്താന്‍ തയ്യാറായത് മാതൃകയാണ്. നമുക്ക് ആ ചെറുപ്പക്കാരന്റെ പാട്ടുകള്‍ക്ക് കയ്യടിക്കാം. അവന്റെ വരികളിലെ സാമൂഹ്യ വിപ്ലവം ആസ്വദിക്കാം.