+

ജമ്മുകശ്മീരില്‍ ഭീകരബന്ധമുളള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജമ്മുകശ്മീരില്‍ ഭീകരബന്ധമുളള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് കുല്‍ഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെ.പുഴയില്‍ നിന്നാണ് ഇംതിയാസ് അഹമ്മദ് മഗ്രെയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരരുടെ ഒളിത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ പൊലീസിന് നൽകിയിരുന്നു.ഇതേതുടർന്ന് നടത്തിയ തെരച്ചിലിനിടെ രക്ഷപ്പെടാനായി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പുഴയിലെ ഒഴുക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

facebook twitter