ഡോളറിനെതിരെ റെക്കോർഡ് തകർച്ച, മൂല്യം 88.28 ആയി ഇടിഞ്ഞു

05:32 PM Aug 29, 2025 | വെബ് ടീം

റെക്കോഡ് തകര്‍ച്ചയില്‍ രൂപയുടെ മൂല്യം. വെള്ളിയാഴ്ച വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി 88ന് താഴെയെത്തി. ഇതിന് മുമ്പ് 87.95 ആയിരുന്നു ഏറ്റവും താഴ്ന്ന നിലവാരം.വെള്ളിയാഴ്ച ഉച്ചയോടെ 88.28 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 88.28 രൂപ നല്‍കേണ്ട സാഹചര്യം. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും താഴെയെത്തുന്നത്.ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് 25 ശതമാനം അധിക തീരുവ ചുമത്തിയതാണ് തിരിച്ചടിയായത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 98ല്‍ എത്തി.

അതേസമയം, ഐടി ഉള്‍പ്പടെയുള്ള കയറ്റുമതി മേഖലകള്‍ക്ക് മൂല്യമിടിവ് നേട്ടമാകും.