+

യുക്രൈനില്‍ റഷ്യയുടെ കനത്ത ആക്രമണം

യുക്രൈനിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. കീവിലെ മന്ത്രിസഭാ മന്ദിരത്തിന് നേരെ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കുട്ടിയടക്കം രണ്ട് പേർ ആക്രമണത്തിൽ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പോലീസ് അറിയിച്ചു.


ആക്രമണത്തിൽ കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയർന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 800 ഓളം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. റഷ്യയിലെ ബ്രയാൻസ് മേഖലയിലെ എണ്ണ പൈപ്പ്‌ലൈൻ യുക്രൈൻ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.


തുടർച്ചയായ ആക്രമണങ്ങൾ യുക്രൈനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

facebook twitter