Watch Video പഹല്‍ഗാം ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരിയെന്ന് സൂചന; മരിച്ചവരുടെ എണ്ണം 29 ആയി

10:09 AM Apr 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ പിന്നിലെ മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരിയെന്ന് സൂചന.പാകിസ്ഥാനിൽ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. അതേസമയം  ഭീകരാക്രമണത്തിൽ  മരിച്ചവരുടെ എണ്ണം 29 ആയി. ആക്രമണത്തിൽ മരിച്ചവർക്ക് ശ്രീ നഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹങ്ങൾ ഇന്നു തന്നെ നാടുകളിൽ എത്തിക്കും. അതേസമയം സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡൽഹിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ പ്രത്യേക മന്ത്രിസഭായോഗം ചേരും. അക്രമണത്തെ അപലപിച്ച് ലോക നേതാക്കൾ അപലപിച്ചു.