+

ശശി തരൂരിൻ്റെ വാഹനം തടഞ്ഞ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവാലിയിൽ ശശി തരൂർ എം പിയുടെ വാഹനം തടഞ്ഞു നിർത്തി ഗൺമാനെ കൈയേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.

ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ കാളികാവ് സ്വദേശി ഉമ്മറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.


എംപിയും സംഘവും രണ്ട് വാഹനങ്ങളിലായിട്ടാണ് സ്ഥലത്തെത്തിയത്. ഒരു സംഘം ആളുകൾ വാഹനം തടയുകയും ഗൺമാനുമായി തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ഗൺമാനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

facebook twitter