ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

01:28 PM Feb 11, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.നടന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെ വിട്ടു. 2015 ജനുവരി മുപ്പതിനാണ് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് ഷൈനും സുഹൃത്തുക്കളും അറസ്റ്റിലായത്.

എട്ട് പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായിരുന്നു ഇത്