'വീട്ടിലെത്തി കാറിൽ നിന്നിറങ്ങി നോക്കിയപ്പോഴാണ് അകത്തിരിക്കുന്ന ആളെ കണ്ടത്'; എം.എൽ.എയുടെ കാറിൽ പാമ്പ്; ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുഹമ്മദ് മുഹ്സിൻ

03:29 PM Jul 04, 2025 | വെബ് ടീം

പട്ടാമ്പി:ബൈക്ക് ഉൾപ്പെടെ വാഹനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിന്റെ കടിയേൽക്കുന്ന വാർത്തകൾ പലകോണുകളിൽ നിന്നും കേൾക്കുമ്പോൾ തന്നെയാണ് ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുന്നത്. വെറും കുറിപ്പല്ല, സ്വന്തം കാറിന്റെ ഡാഷ് ബോർഡിൽ കയറിയ പാമ്പിന്റെ ചിത്രം സഹിതമാണ് മുന്നറിയിപ്പ് നൽകുന്നത്.കാറിന്റെ ഡാഷ്‌ബോര്‍ഡിനും ഡ്രൈവര്‍ സീറ്റിന് മുന്‍വശത്തുമായാണ് പാമ്പ് കിടന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങൾ മുഹ്‌സിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.'ശ്രദ്ധിക്കുക !! , മഴക്കാലമാണ്, പാമ്പുകൾ എവിടെയും കയറാം.., ഇന്ന് പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത്, എല്ലാവരും ശ്രദ്ധിക്കുക..' എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.മഴക്കാലം തുടങ്ങിയതോടെ വെള്ളം ഇറങ്ങിച്ചെന്ന് മാളങ്ങൾ നശിക്കുന്നതിനാൽ പാമ്പുകൾ പുതിയ ഇടം തേടി ധാരാളമായി പുറത്തിറങ്ങും. നനവും തണുപ്പും മൂലം ചൂടുള്ള ഉണങ്ങിയ അഭയസ്ഥാനം തേടി അവ വീടുകളിലേക്ക് കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്. വെള്ളം ഇറങ്ങിച്ചെന്ന് മാളങ്ങൾ നശിക്കുന്നതിനാൽ പാമ്പുകൾ പുതിയ ഇടം തേടി ധാരാളമായി പുറത്തിറങ്ങും. നനവും തണുപ്പും മൂലം ചൂടുള്ള ഉണങ്ങിയ അഭയസ്ഥാനം തേടി അവ വീടുകളിലേക്ക് കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്.


More News :