പാലക്കാട്: കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. ശിവൻ ഒളിവിലാണ്.
സിജിലിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ശിവന്‍കുട്ടി ഒളിവില്‍ പോയി. പാലക്കാട് നോര്‍ത്ത് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.