+

കോഴിക്കോട് നാല് വയസുകാരിയെ ഉൾപ്പെടെ 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ; നായ ചത്തു

കോഴിക്കോട്: നാല് വയസുകാരിയെ ഉൾപ്പെടെ കഴിഞ്ഞ ദിവസം 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോർപറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്കു മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു.

കണ്ണൂർ ആർഡിഡിഎല്ലിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്.കടിയേറ്റ നാലു വയസ്സുകാരി ഉൾപ്പെടെ 19 പേർക്കും ഗവ. ജനറൽ ബീച്ച് ആശുപത്രിയിൽനിന്നു പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടർന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 നായകളെ പൂക്കടവിലെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



More News :
facebook twitter