+

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; സംസ്‌കാരം തുര്‍ക്കിയിലുള്ള അമ്മ നാട്ടിലെത്തിയ ശേഷം

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം അമ്മ നാട്ടിലെത്തിയതിനുശേഷം. തുര്‍ക്കിയിലുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. അതേ സമയം അപകടത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. ബാലാവകാശ കമ്മീഷന്‍ ഇന്ന് സ്‌കൂളിലെത്തി പരിശോധന നടത്തും. 

സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നു.കാല്‍ വഴുതി വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനില്‍ പിടിച്ചതോടെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് കുട്ടി മരിച്ചു.





facebook twitter