KPCC അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു

11:45 AM May 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കെപിസിസി യുടെ 37-മത്  പ്രസിഡൻ്റായി  അഡ്വ. സണ്ണി ജോസഫ് ചുതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ പ്രസിഡൻ്റ്  കെ സുധാകരൻ ചുമതല കൈമാറി. ചടങ്ങിൻ യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചുമതലയേറ്റു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കുക എന്നതാണ് പുതിയ നേതൃത്തത്തിന്റെ ലക്ഷ്യം.

 

സംസ്ഥാന ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാത്ത് വച്ച് നടന്ന ചടങ്ങിൽ പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയറ്റു. മുൻ പ്രസിഡൻ്റ് കെ സുധാകരൻ  സണ്ണി ജോസഫിന് ചുമതല കൈമാറി. തൻ്റെയൊപ്പം നിന്ന് കൊണ്ട്  കണ്ണൂരിൽ  പ്രവർത്തിച്ചുവന്ന ആളാണ് സണ്ണി ജോസഫ് എന്നും സണ്ണി ജോസഫിനെ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ  സന്തോഷമുണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു. അധ്യക്ഷസ്ഥാനത്ത് ഇല്ലെങ്കിലും തുടർന്നും സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് കെ സുധാകരൻ അറിയിച്ചു.


തന്നിലെ നിക്ഷിപ്ത ഉത്തരവാദിത്തം   നിറവേറ്റുമെന്ന് സണ്ണി ജോസഫ്  പ്രതികരിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ വരുന്ന തെരഞ്ഞെടുപ്പിൽ   പാർട്ടിയെ വിജയിപ്പിക്കാൻ പരിശ്രമിക്കുമെന്നും 

സണ്ണി ജോസഫ് ചുമതല ഏറ്റെടുത്ത ശേഷം പ്രതികരിച്ചു. 


ചടങ്ങിൻ യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചുമതലയേറ്റു. മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഭിന്നതയിലേക്ക് പോകാതെ നോക്കും എന്നും എല്ലാ അഭിപ്രായങ്ങളും കേൾക്കാൻ തയ്യാറാകുമെന്നും അടൂർ പ്രകാശ് 


അതേസമയം, പിസി വിഷ്ണുനാഥ് ,എപി അനിൽകുമാർ, ഷാഫി പറമ്പിൽ  എന്നിവർ  കെപിസിസി വൈസ് പ്രസിഡന്റുമാരായി  ചുമതലയേറ്റു. സംഘടന ചുമുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ യുഡിഎഫ് കൺവീനർ എംഎം ഹസൻ, കേരളത്തിൻറെ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.