നിറഞ്ഞുനിൽക്കും; മലയാളത്തിൽ മുഴുനീള വേഷവുമായി സണ്ണി ലിയോൺ; ടൈറ്റിൽ ലോഞ്ച് നടന്നു

03:58 PM Aug 18, 2025 | വെബ് ടീം

വൈത്തിരി: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'വിസ്റ്റാ വില്ലേജ്' പ്രഖ്യാപിച്ചു. ബോളിവുഡ് താരം സണ്ണി ലിയോൺ നായികയാവുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വയനാട്ടിലെ വൈത്തിരിയിൽ നടന്നു. ഡബ്ല്യുഎം മൂവീസിന്റെ ബാനറിൽ എൻകെ മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്.

'ഒരു ഞായറാഴ്ച' എന്ന ആദ്യ ചിത്രത്തിലൂടെ രണ്ട് ദേശീയ അവാർഡുകൾ നേടിയ പാമ്പള്ളിയുടെ കമേഴ്‌സ്യൽ ചിത്രമാണിത്. കാസർകോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കുടുംബചിത്രമാണ് 'വിസ്റ്റാ വില്ലേജ്'. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് സണ്ണി ലിയോൺ പറഞ്ഞു. മലയാളത്തിൽ അവരുടെ ആദ്യ മുഴുനീള കഥാപാത്രമാണിത്.