സുരേഷ് ഗോപി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്; വെള്ളിയാഴ്ചയിലെ റിലീസ് മാറ്റിവച്ചെന്ന് സംവിധായകന്‍

10:11 PM Jun 21, 2025 | വെബ് ടീം

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെപേരില്‍നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. ജൂണ്‍ 27-ന് ആഗോള റിലീസായി തീയേറ്ററുകളില്‍ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാറാണ്. സേതുരാമന്‍ നായര്‍ കങ്കോലാണ് സഹ നിര്‍മാതാവ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യ്ക്കുണ്ട്.

അതേ സമയം  വെള്ളിയാഴ്ചയിലെ റിലീസ് മാറ്റിവച്ചെന്ന് സംവിധായകന്‍ അറിയിച്ചതായാണ് വിവരം .


More News :