തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും നടപടികള്‍ ലളിതമാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയുടെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ തള്ളാതെയാണ് വിദ്ഗധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഡോ.ഹാരിസിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാര്‍ശ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധി; റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും
07:15 AM Jul 03, 2025
| വെബ് ടീം