+

പാലക്കാട് നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്ക് മാറ്റി

നിപ ബാധിച്ച പാലക്കാട് നാട്ടുകല്‍ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ ആയിരുന്ന യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്ക് മാറ്റി.  സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണ്. പാലക്കാട് 110 പേരും മലപ്പുറത്ത് 228 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ ബാധിച്ച മലപ്പുറം മങ്കട സ്വദേശിയായ 18 കാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു

facebook twitter