കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഉറാങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോട്ടയം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജറാക്കുക. കേസില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. അമിത് കൊലപാതകത്തിന് മുന്‍പ് താമസിച്ച ലോഡ്ജില്‍ എത്തിച്ച് തെളിവെടുക്കും. പ്രതിയെ ഇന്നലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടേയും സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല. വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടക്കുക.