വി.എസിന് കണ്ണീരോടെ വിട; ജനനായകന്റെ അന്ത്യയാത്രയിൽ അണിചേർന്ന് പതിനായിരങ്ങൾ LIVE

09:23 AM Jul 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വിഎസിന് വിട ചൊല്ലുകയാണ് കേരളം. വിലാപയാത്ര 19  മണിക്കൂർ പിന്നിട്ടു വിഎസിനെ കാണാൻ ആയിരങ്ങളാണ് നഗര വീഥിയിൽ തടിച്ചു കൂടുന്നത്. തങ്ങളുടെ ജനനായകനെ ഔരു നോക്ക് കാണാൻ. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി. വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ, പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് തിരിച്ചു വന്ന വിഎസ്.  ആ ജനനായകൻ വിപ്ലവ മണ്ണിലേക്ക് മടങ്ങുകയാണ്.