2013ലായിരുന്നു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം. മൂന്ന് വര്‍ഷത്തിനകം സ്ത്രീധനത്തുകയുടെ ബാക്കിയായ രണ്ടുലക്ഷം നല്‍കാന്‍ കഴിയാത്തതിനാലാണ് തുഷാരയെ പട്ടിണിക്കിട്ട് കൊന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് രാജ്യത്തുതന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
More News :
2019 മാര്‍ച്ച് 21നാണ് തുഷാര മരിച്ചത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് വെറും 21 കിലോ മാത്രമായിരുന്നു തൂക്കം. ഭക്ഷണത്തിന്റെ അംശം പോലും ആമാശയത്തില്‍ ഇല്ലായിരുന്നു എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും നിര്‍ണായക തെളിവുകളായ കേസായിരുന്നു ഇത്.