കാളികാവില്‍ തൊഴിലാളിയെ കടുവ കൊന്ന സംഭവം; കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം

07:42 AM May 17, 2025 | വെബ് ടീം

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം. 50 ക്യാമറകള്‍ ഇന്നലെ സ്ഥാപിച്ചു. ഇതിനു പുറമെ ഡ്രോണ്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചും കടുവയെ കണ്ടെത്താന്‍ ശ്രമമുണ്ട്. 50 അംഗ ആര്‍ആര്‍ടി സംഘമാണ് തിരച്ചില്‍ നടത്തുന്നത്.  അടയ്ക്കാക്കുണ്ട് പാറശേരി റാവുത്തന്‍ക്കാട്ടിലെ സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റിലടക്കം മൂന്നിടങ്ങളിലും കൂടുകൾ സ്ഥാപിച്ചിട്ടുണ്ട് .കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടാന്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘം സജ്ജമാണ്.