ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ഓര്‍മ്മകളില്‍ അര്‍ജുന്‍

07:33 AM Jul 16, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


ഷിരൂര്‍ ദുരന്തത്തിന് ഒരാണ്ട് .കര്‍ണാടകയിലെ ഷിരൂരില്‍ വന്‍മല പതിനൊന്നുപേരുടെ ജീവനെടുത്തത് കഴിഞ്ഞ ജൂലൈയിലാണ്. മലയെടുത്തവരില്‍ ഒരാള്‍ മലയാളി ഡ്രൈവര്‍ അര്‍ജുനായിരുന്നു.അര്‍ജുന്‍ ഓര്‍മ്മയായിട്ട്് ഇന്നേക്ക് ഒരു വര്‍ഷം. 

2024 ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 8:10. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാത 66 ല്‍ മലയിടിഞ്ഞ് റോഡിലേക്കും ഗംഗാവലി പുഴയിലേക്കും പതിച്ചു. 

ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. അപ്പോഴും അര്‍ജുന്‍ അടക്കമുള്ളവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ അവ്യക്ത തുടര്‍ന്നു. മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി.

72 ദിവസത്തെ രക്ഷാദൗത്യത്തില്‍ ശേഷമാണ് അര്‍ജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷവും ദേശീയപാതയില്‍  ഏത് നിമിഷവും നിലം പതിക്കാന്‍ സാധ്യതയുള്ള വന്മലകള്‍ക്കിടയിലൂടെ ഭീതിയോടെയാണ് ഡ്രൈവര്‍മാര്‍ കടന്നുപോകുന്നത്. അതിശക്തമായ മഴയും മണ്ണിടിച്ചിലും മറ്റൊരു ദുരന്തത്തെ വിളിച്ചുവരുത്തുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.