+

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ഗൃഹാതുരമുണര്‍ത്തുന്ന പൂക്കളമിട്ടും സദ്യവട്ടങ്ങളൊരുക്കിയും ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഈ ഈരടികളിലാണ് മലയാളികളുടെ ഒരുമ. ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്ത് ദിവസം വടക്ക് മുതല്‍ തെക്ക് വരെ പൂക്കളങ്ങളും നാടന്‍ കളികളുമായി ആഘോഷ തിമര്‍പ്പിലാണ് മാലോകര്‍.


facebook twitter