അരമണികിലുക്കിയും കുടവയർ കുലുക്കിയും ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിപ്പൂരം

08:08 AM Sep 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


തൃശൂരില്‍ പുലികളി ആവേശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വന്യതാളത്തിൽ അരമണികിലുക്കിയും കുടവയർ കുലുക്കിയും പുലിക്കൂട്ടം ഇന്ന്‌ നഗരഹൃദയം ക‍ീഴടക്കും. 

രാവിലെ തന്നെ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ തുടങ്ങും. വൈകിട്ട് നാലുമണിയോടെ സ്വരാജ് റൗണ്ടിലിറങ്ങുന്നത് ഒന്‍പത് സംഘങ്ങളിലായി 459 പുലികളാണ്.