+

മത്സരത്തിനിടെ മിന്നലേറ്റ് ഫുട്‌ബാൾ താരത്തിന് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്; നടുക്കുന്ന വീഡിയോ

ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം  24-കാരനായ താരത്തിന് കളിക്കളത്തിൽ വച്ചാണ് മിന്നലേറ്റ് മരണം. സുംഗൈ ഗൊലോക് നഗരത്തിലെ സാന്റിഫാപ് സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ  

സൊഫ്‌വാൻ അവെയ്‌ എന്ന കളിക്കാരനാണ് മരിച്ചത്. ഒപ്പം കളിക്കുകയായിരുന്ന മറ്റ് 12 കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സൊഫ്‌വാന്റെ ടീമായ സംകോൽറ്റ്‌സും അബു നോങ് സിറിൻ ടീമും തമ്മിലായിരുന്നു മത്സരം.ഫുട്‌ബാൾ ഗ്രൗണ്ടിലേക്ക് മിന്നലിടിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നരതിവാത് പ്രവിശ്യയിലെ സ്റ്റേഡിയത്തിൽ ഗൊലോക് എഫ്.എ കപ്പ് ടൂർണമെന്റിനിടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. തായ്‌ലാൻഡിലെയും മലേഷ്യയിലെയും അമേച്വർ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റാണിത്. 

അബു നോങ് സിറിനും സാംകോൾട്ട്സും തമ്മിലുള്ള മത്സരത്തിനിടെ അപ്രതീക്ഷിതമായി മൈതാനത്തേക്ക് വലിയ വെളിച്ചത്തോടെ മിന്നൽ പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ നിന്ന് പുക ഉയരുന്നതും ഒരു ചെറിയ സ്‌ഫോടനം പോലെയുണ്ടാകുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മിന്നലേറ്റയുടൻ തന്നെ സാംകോൾട്ട്സ് താരമായ സൊഫ്‌വാൻ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


facebook twitter