+

അരൂരിൽ റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അരൂരിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. തുടർച്ചയായി അഞ്ചാംദിവസമാണ് കേരളത്തിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ മരംവീണ് ഗതാഗതം സ്തംഭിക്കുന്നത്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു. 



facebook twitter