ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റം: ട്രിബ്യൂണൽ ഉത്തരവിന് സ്റ്റേ ഇല്ല; കോടതി നാളെ വിധി പറയും

03:36 PM Jun 22, 2026 | വെബ് ടീം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുവനന്തപുരം അഡിമിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്ത നടപടിയ്‌ക്കെതിരെ സർക്കാരിന്റെ അപ്പീലിൽ സ്റ്റേ ഇല്ല. കോടതി നാളെ വിധി പറയും.സർക്കാരുമായി ആലോചിക്കാതെ ഡോ.റീന പ്രവർത്തിച്ചുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറായി ഇവർ സ്ഥാനമേൽക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ.റീനയെ നിയമിച്ചത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകിയിരുന്നത്.