+

അമേരിക്കയിലേക്ക് 12 രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യാത്ര നിരോധിച്ചത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അമേരിക്കയെ സുരക്ഷിതമാക്കാനുള്ള തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം.

facebook twitter