അമേരിക്കയിലെ ഐ ടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യു എസ് കമ്പനികളില്‍ നിന്നുള്ള ഔട്ട് സോഴ്‌സിങ് ജോലികളെ ഇന്ത്യന്‍ കമ്പനികള്‍ വന്‍ തോതില്‍ ആശ്രയിക്കുന്നുണ്ട്. തീരുമാനം നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ കമ്പനികളെ കാര്യമായി ബാധിക്കും.