മേട്ടുപ്പാളയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , മേട്ടുപ്പാളയം-അന്നൂർ റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് കാറിൽ അന്ധികൃതമായി കടത്തിക്കൊണ്ടുവന്ന വിവിധ തരം മരുന്നുകൾ നിറച്ച പത്തിലധികം കാർഡ്ബോർഡ് പെട്ടികൾ പൊലീസ് കണ്ടെത്തിയത്. ഈറോഡ് ജില്ലയിൽ ജിം നടത്തുന്ന സെന്തിൽകുമാർ ജിം പരിശീലകനായ ശങ്കറെന്നയാളും പൊലീസിന്റ പിടിയാലയത്.
കോയമ്പത്തൂർ, അന്നൂർ, അവിനാശി, മേട്ടുപ്പാളയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ജിമ്മുകളിലേക്ക് മെഡിക്കൽ നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി ഉത്തേജക മരുന്നുകൾ വിതരണം ചെയ്തതായി ഇരുവരും പൊ ലീസിനോട് പറഞ്ഞു.ഇവരുടെ പക്കൽനിന്നും 10 ലക്ഷം രൂപ വിലയുള്ള ഉത്തേജക മരുന്നുകളും 28,000 രൂപയും കാറും പോലീസ് പിടിച്ചെടുത്തു.
ഇത്തരം ഉത്തേജക മരുന്നുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ചില സന്ദർഭങ്ങളിൽ മരണം പോലും സംഭവിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം മയക്കുമരുന്ന് നിരോധിത വില്‍പ്പന നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്തു.