സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യും; അടുത്ത മാസം ലഭിക്കുക 3200 രൂപ

04:20 PM Apr 24, 2025 | വെബ് ടീം

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. മെയ് മാസത്തെ പെന്‍ഷനൊപ്പമായിരിക്കും ഈ തുക ലഭിക്കുക. ഇതോടെ ഈ മാസം 3200 രൂപ പെന്‍ഷന്‍ തുക ഇനത്തില്‍ ലഭിക്കും.രണ്ട് ഗഡുക്കള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള മൂന്ന് ഗഡുക്കളില്‍ ഒരെണ്ണമാണ് മെയ്മാസം നല്‍കുന്നത്. ഇതോടെ ഇനി വിതരണം ചെയ്യാന്‍ ബാക്കിയുള്ള ഗഡു രണ്ടായി ചുരുങ്ങും.62 ലക്ഷത്തോളം ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്