അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കി. നികുതി ഇളവുകളും ചെലവ് ചുരുക്കലുകളും ഉള്‍ക്കൊള്ളുന്ന ബില്‍ അന്തിമ വോട്ടെടുപ്പില്‍ 218 വോട്ടുകള്‍ക്കാണ് പാസായത്. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്ഥിരമായ നികുതി ഇളവുകളും, ഊര്‍ജം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകള്‍ക്കുള്ള ചെലവുകളില്‍ വര്‍ധനയുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 350 ബില്യണ്‍ യുഎസ് ഡോളറിന്റെ അതിര്‍ത്തി, ദേശീയ സുരക്ഷാ പദ്ധതിയാണ് ബില്ലിലുള്ളത്. അതേ സമയം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ നികുതിയില്‍ ബില്ല് ഇളവുകളോ മാറ്റങ്ങളോ കൊണ്ടുവരുന്നില്ല. ബില്‍ പാസാക്കിയത് ചരിത്ര നേട്ടമാണെന്ന് ട്രംപ് പ്രതികരിച്ചു