മുംബൈ: വന്ദേഭാരതിൽ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. മുംബൈ സ്വദേശിയായ യാത്രക്കാരൻ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയിൽവെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. തന്റെ കോച്ചിൽ മാത്രം ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും ഇത്തരത്തിൽ മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വെളിപ്പെടുത്തി. ഇതോടെ കോച്ചിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് നിർത്തി.
More News :