+

നെടുമങ്ങാട് സ്വദേശി വിനീത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. തമിഴ്‌നാട് കന്യാകുമാരി തൊവാള  സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. 


2022 ഫെബ്രുവരി ആറിനാണ്  രാജേന്ദ്രന്‍ വിനീതയെ കടയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. 

സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് വിനീത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പിന്നില്‍നിന്ന് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു.

 തമിഴ്‌നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനിതയെ കൊലപ്പെടുത്തിയത്.

facebook twitter