+

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതകം ; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതകത്തില്‍ ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.കൊടുംകുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍. പ്രായം പരിഗണിക്കണമെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു. എഴുപത് വയസുള്ള അമ്മയെ നോക്കണമെന്ന് പ്രതി രാജേന്ദ്രന്‍ പറഞ്ഞു.

2022 ഫെബ്രുവരി ആറിന് പട്ടാപ്പകല്‍ 11.50 നാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തി കൊലപ്പെടുത്തിയത് . വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം.

facebook twitter