+

പാസാക്കണമെന്ന അപേക്ഷയോടെ ഉത്തരക്കടലാസിൽ 500 -ന്‍റെ രണ്ട് നോട്ട് വച്ച് വിദ്യാർത്ഥി; പരീക്ഷാ പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നിന്നും വൈറൽ ചിത്രം

പരീക്ഷ എന്ന് കേട്ടാൽ പനി പോലെ വയ്യായ്ക വരുന്ന കാലമുണ്ടായിരുന്നു എന്ന് പറയുന്നവർ ഉണ്ട്. പരീക്ഷയെ അത്രയ്ക്ക് പേടിയുണ്ടായിരുന്ന പഴയ കാലം ഉള്ളവർ ഒരുപാട് ഉണ്ടെന്ന് കരുതിയാലും ഒരുപരിധിവരെ ശരിയാണ്. വർഷാവസാനം എങ്ങനേലുമൊന്ന് പാസായി കിട്ടാൻ പല നേർച്ചകളും വഴിപാടുകളും ചെയ്തിരുന്ന കുട്ടിക്കാലത്തെ നമ്മളിൽ ചിലർക്ക് ഉണ്ടാകാം. ആ പഴയകാലത്തിൽ നിന്ന് തിരിച്ചുവരുമ്പോൾ  ഇപ്പോഴേല്ലാം നേരിട്ടാണെന്നാണ് പരീക്ഷാ പേപ്പർ വാല്യുവേഷൻ കാമ്പുകളിൽ നിന്നും പുറത്ത് വരുന്ന വിശേഷങ്ങളിൽ തെളിയുന്നത്.

ജാർഖണ്ഡിലെ ബോർഡ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം നടക്കുന്നതിനിടെയാണ് പരിക്ഷാ പേപ്പറിനുള്ളിൽ ഒരു 500 രൂപയുടെ രണ്ട് നോട്ട് തുന്നിവച്ചിരിക്കുന്നത് കണ്ടത്. പരീക്ഷ പാസാക്കാനുള്ള വിദ്യാർത്ഥിയുടെ അവസാന ശ്രമമായിരുന്നു അത് !വിദ്യാർത്ഥികൾ എഴുതിക്കൂട്ടിയ ഉത്തരങ്ങൾക്കിടയിലൂടെ വായിച്ച് പോകുമ്പോഴാണ് പലാമുവിലെ ഒരു മൂല്യനിർണ്ണയ ക്യാമ്പിലെ അധ്യാപകന്‍റെ കണ്ണിൽ രണ്ട് 500 രൂപയുടെ നോട്ടുകൾ ഉടക്കിയത്. കൂടെ ഒരു അപേക്ഷയും ഉണ്ടായിരുന്നു. സംസ്കൃത പരീക്ഷ പാസാക്കി വിടണം. എന്നാൽ, പൂജ്യം മാർക്ക് നൽകിയ അധ്യാപകൻ തനിക്ക് ഉത്തരക്കടലാസിന് ഇടയിൽ നിന്നും ലഭിച്ച പണം അധികൃതരെ ഏൽപ്പിച്ചു. പിന്നാലെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.




More News :
facebook twitter