+

കനത്ത മഴയിൽ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. തുടർച്ചയായ മഴയെ തുടർന്നാണ് ചുവര് ഇടിഞ്ഞുവീണത്.ഗോകക് ടൗണിലെ കീർത്തില്ല നാഗേഷ് പൂജാരിയാണ് മരിച്ചത്. സഹോദരിക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് ഭിത്തി ഇടിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണത്. നാല് വയസ്സുകാരിയായ സഹോദരിയെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ മാതാപിതാക്കൾ വീട്ടിലെ മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.ബെലഗാവിയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് ആണ് ഉള്ളത് 



facebook twitter